നെഹ്‌റു ട്രോഫി വള്ളംകളിയുടെ നിലവാരം ഉയര്‍ത്തുന്നതിനും വിശ്വാസ്യത കൈവരുത്തുന്നതിനും അഴിമതി തടയുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു നിവേദനം ഫേസ്ബുക്ക് ഗ്രൂപ്പുകളുടെയും വള്ളംകളി രംഗത്തെ പ്രമുഖരുടെയും എല്ലാം സഹകരണത്തോടെ ആലപ്പുഴ കളക്ടര്‍ക്ക് സമര്‍പ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ സംരംഭത്തിന് എല്ലാവരുടെയും സഹകരണം ഉറപ്പാക്കുകയും അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി ഒരു വിപുലമായ ചര്‍ച്ച ഇവിടെയും മറ്റു ഗ്രൂപ്പുകളിലും തുടങ്ങുകയാണ്. ഒരു തുടക്കം എന്ന നിലയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുകയാണ്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും (ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതും) ആയി ഈ സംരംഭത്തെ വള്ളംകളിയുടെ നന്മയെ മനസ്സില്‍ കരുതി പിന്തുണയ്ക്കും എന്ന് പ്രത്യാശിക്കുന്നു. എല്ലാവര്‍ക്കും ചര്‍ച്ചയിലേക്ക് സ്വാഗതം....
നിവേദനത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍
...............................................................................................
1 ) സ്റ്റാര്‍ട്ടിംഗ് കര്‍ശനം ആക്കുക (ശരിയായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സംശയ രഹിതമായ സ്റ്റില്‍ സ്റ്റാര്‍ട്ട് ഉറപ്പു വരുത്തുക)
2) ട്രാക്ക് നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ അവിടേക്ക് മറ്റു വള്ളങ്ങളെയും ബോട്ടുകളെയും കടത്തി വിടാതിരിക്കുക. സ്റ്റാര്‍ട്ടിംഗ് നടക്കുന്നിടത്ത് പ്രത്യേകിച്ചും.(സുരക്ഷാ ഉദ്യോഗസ്ഥരും ഒഫിഷ്യല്‍സും ഒഴികെ)
3) തുടക്കം മുതല്‍ അവസാനം വരെ കൃത്യമായി ചിത്രീകരിക്കുക. തടസ്സമില്ലാതെ ലൈവ് നല്‍കുക.
4) കൃത്യമായ ഫോട്ടോ ഫിനിഷ് സംവിധാനം ഒരുക്കുക.(സെന്‍സര്‍ സംവിധാനം കൂടുതല്‍ ഫലപ്രദം)
5) സ്ലോ മോഷന്‍ റെക്കോര്‍ഡിംഗ് ഉണ്ടായിരിക്കണം.
6) തുഴച്ചില്‍ക്കാരുടെ എണ്ണം കൃത്യം ആക്കുക.
7) എക്സ് പെര്‍ട്ട്‌കളെ സ്റ്റാര്‍ട്ടെഴ്സ് ആയും ജഡ്ജസ് ആയും നിര്‍ണ്ണയിക്കുക.
8) മാസ് ഡ്രില്‍ സമയത്ത് ഹാജരാകാത്തവരെ ഒഴിവാക്കുക.
9) സമയ ബന്ധിതമായി ഹീട്ട്സുകളും ഫൈനലുകളും നടത്തുക.(2 മണിയ്ക്ക് തന്നെ ഹീട്ട്സുകള്‍ തുടങ്ങുക.)
10) ഫിനിഷിംഗ് പോയന്റില്‍ ഇരുവശവും വലിയ സ്ക്രീന്‍ സ്ഥാപിക്കുക
11) തുഴചിക്കാര്‍ക്ക് ഐ ഡി നിര്‍ബ്ബന്ധം ആക്കുക.
12) ക്യാപ്ട്ടന്‍സ് ക്ലിനിക്കില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ അയോഗ്യര്‍ ആക്കുക
13) വള്ളങ്ങള്‍ക്കുള്ള ഗ്രാന്‍റ് വര്‍ധിപ്പിക്കുക
14) തുഴചില്‍ക്കാര്‍ക്ക് ഇന്ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുക.
15) പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഇരു പവലിയന് സമീപവും ഏര്‍പ്പെടുത്തുക.
16) ടിക്കറ്റ്, പാസ് എന്നിവ കര്‍ശനമായി ചെക്ക് ചെയ്യുക, അതില്‍ സീറ്റ് നമ്പര്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
17) വള്ളംകളി സ്ഥലത്തേക്ക് എത്തുവാന്‍ ഉള്ള direction board കള്‍ എല്ലായിടവും സ്ഥാപിക്കുക.
18) അടിയന്തിര വൈദ്യ സഹായം വേണ്ടവര്‍ക്ക് അതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുക.
19) പുതുക്കി പണിയുന്ന ചെറുതും വലുതുമായ വള്ളങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. പലിശ രഹിത വായ്പയും ഏര്‍പ്പെടുത്തുക.
20) പൊതുജന പങ്കാളിത്തം ഉള്ള ഉപദേശക സമിതിയെ നിയോഗിക്കുക.(ഉപദേശക സമിതിയെ തിരഞ്ഞെടുക്കാന്‍ വള്ളംകളിപ്രേമികള്‍ ഉള്‍പ്പെടെയുള്ളവരെ കലക്ടറുടെ അധ്യക്ഷതയില്‍ പൊതുയോഗത്തിന് ക്ഷണിക്കുക)
21) അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കി വേണ്ടിടത്ത് അര്‍ഹമായ തുക ചിലവഴിക്കുക.
22) വള്ളങ്ങള്‍ക്ക് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് ഏര്‍പ്പെടുത്തുക (അതിനായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിശ്ചിത ദൂരം ട്രാക്കില്‍ തുഴഞ്ഞ് സമയത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത നേടണം. ഏറ്റവും കുറഞ്ഞ സമയം എടുത്ത നാല് വള്ളങ്ങളെ നാല് ഹീട്ട്സിലേക്ക് പരിഗണിക്കുക. ആ രീതിയില്‍ മറ്റു വള്ളങ്ങളെയും ഹീട്ട്സിലേക്ക് കണ്ടെത്താം )
23) അഴിമതിയും പക്ഷപാതവും ഒഴിവാക്കാനായി വള്ളം ഉടമകളെയും മറ്റും റേസ് കമ്മിറ്റിയില്‍ എടുക്കാതിരിക്കുക. പകരം നിക്ഷ്പക്ഷരും വള്ളംകളി രംഗത്ത് പ്രാഗത്ഭ്യം നേടിയവരെയും ഉള്‍പ്പെടുത്തുക.
24) കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ഓരോ ഘട്ടത്തിലും വിലയിരുത്താനും സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്താനും ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക.
25) അവശത അനുഭവിക്കുന്ന പഴയ വള്ളംകളിക്കാര്‍ക്ക് ധനസഹായം നല്‍കുക.
26) വള്ളംകളി രംഗത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കായി അവാര്‍ഡുകളും ഏര്‍പ്പെടുത്തുക.